22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
September 2, 2024
July 17, 2024
July 13, 2024
June 20, 2024
May 8, 2024
May 7, 2024
May 6, 2024
May 1, 2024
February 26, 2024

പുരാവസ്തുതട്ടിപ്പ് കേസില്‍ കെസുധാകരന് താല്‍ക്കാലിക ആശ്വാസം; അടുത്ത ബുധനാഴ്ചവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
June 16, 2023 11:25 am

മോന്‍സണ്‍ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാംപ്രതിയെന്നു പരാതിയില്‍പറയുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടങ്ങിരിക്കുന്നു.

സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ 21ന് എത്താന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ കോടതിയെ സമീപിച്ചത്.

വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് സുധാകരന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല. ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മധ്യമങ്ങളില്‍ തന്റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നു.

Eng­lish Summary: 

Tem­po­rary relief to Kesud­hakaran in antiq­ui­ties fraud case; The High Court said no dras­tic action should be tak­en till next Wednesday

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.