26 June 2024, Wednesday
KSFE Galaxy Chits

Related news

June 15, 2024
May 27, 2024
May 10, 2024
May 9, 2024
May 7, 2024
May 5, 2024
April 9, 2024
April 6, 2024
April 4, 2024
April 2, 2024

കടലിൽ കുടുങ്ങിയ പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
May 27, 2024 9:42 pm

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വരുണപ്രിയ’ എന്ന ബോട്ടിന്റെ എൻജിൻ തകരാറായി 14 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകീട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങ്, എലത്തൂർ കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും അതിലുണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചു. 

ഷിബു, രജീഷ്, വ്യാസൻ, ബാബു, ശ്രീലേഷ്, വിശ്വനാഥൻ, രഞ്ജിത്ത്, രാജേഷ്, കുട്ടൻ, ചന്തൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ്ഹിൽ സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് ഗാർഡ് ബിബിൻ, കോസ്റ്റൽ പൊലീസ് ബുവനദാസ്, കോസ്റ്റൽ വാർഡൻ ലിപീഷ്, റെസ്ക്യു ഗാർഡ് ഹമിലേഷ്, മിഥുൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടലിൽ പോകുന്ന എല്ലാ യാനങ്ങളും ജീവൻരക്ഷാ ഉപകരണങ്ങൾ കരുതുകയും യാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ വി അറിയിച്ചു. 

Eng­lish Summary:Ten fish­er­men who were stuck in the sea were rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.