22 January 2026, Thursday

പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കഴുത്തറുത്തു കൊന്നു

കുട്ടിയുടെ പിതാവിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവിനെ ഫോണ്‍ ട്രാക് ചെയ്ത് അറസ്റ്റുചെയ്തു
web desk
ന്യൂഡല്‍ഹി
February 28, 2023 9:59 am

ഡല്‍ഹിയിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ പ്രിൻസാണ്(24) അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ഐഎംടി മനേസറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്തു. ബസായി ഗ്രാമവാസിയായ കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കളിക്കാൻ പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. രാത്രി 7.30ഓടെ പ്രിൻസ് കുട്ടിയുടെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് പ്രതിയെ പിടികൂടിയത്.

പ്രതി തട്ടിക്കൊണ്ടു പോകുമ്പോൾ കുട്ടി കളിസ്ഥലത്തായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ(ക്രൈം) പ്രീത് പാൽ സാങ്വാൻ പറഞ്ഞു. ഇയാൾ കുട്ടിയെ ഐഎംടി മനേസറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കഴുത്തറുക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തെന്നും എസിപി സാങ്വാൻ പറഞ്ഞു.

Eng­lish Sam­mury: A ten-year-old boy was kid­napped, sex­u­al­ly assault­ed and killed by slit­ting his throat

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.