23 January 2026, Friday

വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ടെൻഡർ നടപടികൾ ആരംഭിച്ചു; കുവൈറ്റിൽ വൻ പദ്ധതികൾക്ക് തുടക്കമാകുന്നു

Janayugom Webdesk
കുവൈറ്റ് സിറ്റി
January 6, 2026 10:53 am

കുവൈറ്റിലെ വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള പുതിയ പ്രോജക്റ്റുകൾക്കായി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ടെൻഡറുകൾ ക്ഷണിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണികൾ, സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകൾക്കായി പുതിയ ടെൻഡറുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ആശുപത്രികളുടെ അറ്റകുറ്റപ്പണികൾ, ജലവിതരണ ശൃംഖലകളുടെ നവീകരണം, പവർ സ്റ്റേഷനുകളുടെ മെയിന്റനൻസ് ജോലികൾ, സ്കൂളുകളുടെ അറ്റകുറ്റപ്പണികളും അനുബന്ധ സേവനങ്ങളും, റോഡുകളുടെ നിർമ്മാണം, അഴുക്കുചാലുകളുടെ ശുചീകരണം, മറ്റു സിവിൽ ജോലികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് വിവിധ ടെൻഡറുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിയും മറ്റ് നിബന്ധനകളും ഓരോ പ്രോജക്റ്റിനും വെവ്വേറെ നൽകിയിട്ടുണ്ട്. കുവൈറ്റിലെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.