23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 26, 2024
November 24, 2024
November 20, 2024
November 19, 2024
November 18, 2024
November 15, 2024
November 8, 2024
October 22, 2024
October 15, 2024

സച്ചിന്റെ ഐപിഎല്‍ ടീം: സഞ്ജുവിന് ഇടമില്ല

Janayugom Webdesk
മുംബൈ
June 1, 2022 8:36 am

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ഇലവനില്‍ സഞ്ജു സാംസണ് ഇടമില്ല. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ടീമിലേക്ക് സച്ചിന്‍ പരിഗണിച്ചില്ല. കൂടാതെ വിരാട് കോലി, രോഹിത് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്കും സച്ചിന്റെ ടീമില്‍ ഇടം ലഭിച്ചില്ല.

ഈ സീസണിലെ കളിക്കാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും മാത്രമാണ് നോക്കിയതെന്ന് സച്ചിന്‍ പറയുന്നു. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനേയും ബട്ട്ലറിനേയുമാണ് സച്ചിന്‍ പരിഗണിച്ചത്. സീസണില്‍ 862 റണ്‍സ് ആണ് ബട്ട്ലര്‍ നേടിയത്. 14 കളിയില്‍ നിന്ന് ധവാന്‍ 460 റണ്‍സ് നേടിയിരുന്നു.
ധവാന്‍ വേഗത കൂട്ടുന്നത് മനോഹരമായാണ്. സ്ട്രൈക്ക് കൈമാറുകയും ചെയ്യുന്നു. ഇടംകയ്യന്‍ ഉണ്ടാവുക എപ്പോഴും പ്രയോജനപ്പെടും. ധവാന്റെ പരിചയസമ്പത്തും ഉപയോഗപ്പെടും. ഈ ഐപിഎല്ലില്‍ ബട്ട്ലറേക്കാള്‍ അപകടകാരിയായ മറ്റൊരു ബാറ്റര്‍ ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. 

വണ്‍ ഡൗണായി സച്ചിന്റെ ഇലവനില്‍ വരുന്നത് കെഎല്‍ രാഹുല്‍ ആണ്. 15 ഇന്നിങ്സില്‍ നിന്ന് 616 റണ്‍സ് ആണ് രാഹുല്‍ നേടിയത്. ഹര്‍ദിക് ആണ് നാലാം സ്ഥാനത്ത്. ആറും ഏഴും സ്ഥാനങ്ങളില്‍ വരുന്നത് ലിയാം ലിവിങ്സ്റ്റണും ദിനേശ് കാര്‍ത്തിക്കുമാണ്. ദിനേശ് കാര്‍ത്തിക് ആണ് വിക്കറ്റ് കീപ്പര്‍. പേസ് നിരയില്‍ ബുമ്രയും ഷമിയും വരുന്നു. സ്പിന്നര്‍മാരായി ചഹലും റാഷിദ് ഖാനും സച്ചിന്റെ ടീമില്‍ ഇടംനേടി.

Eng­lish Summary:Tendulkar’s IPL team: San­ju has no place
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.