22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 4, 2026
January 1, 2026
December 28, 2025

വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണു; വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Janayugom Webdesk
വയനാട്
May 15, 2025 10:04 am

വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. നിഷ്മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.മേപ്പാടി 900 കണ്ടിയിലാണ് സംഭവം. എമറാൾഡ് റിസോർട്ടിൽ മരത്തടികൾ കൊണ്ടും പുല്ലുകൊണ്ടും നിർമ്മിച്ച ടെന്റ് തകർന്നു വീണാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.