19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 20, 2024
August 29, 2024
August 10, 2024
July 29, 2024
July 24, 2024
July 7, 2024
June 17, 2024
May 19, 2024
May 5, 2024

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗർ
December 21, 2023 6:58 pm

ജമ്മുകശ്മീരില്‍ ഭീകരാക്രമണം. പൂഞ്ച് ജില്ലയിൽ സൈനികര്‍ സഞ്ചരിക്കുകയായിരുന്ന ആർമി ട്രക്കിനു നേരെ ഭീകരാക്രമണത്തില്‍  മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ദേര കി കലിയിലാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ നടത്തിയത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കൂടുതൽ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.45 നായിരുന്നു സംഭവം.

രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരാക്രമണം രൂക്ഷമാണ്. രജൗ‌രി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

Eng­lish Sum­ma­ry: Ter­ror attack in Jam­mu and Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.