27 December 2025, Saturday

Related news

November 15, 2025
October 18, 2025
August 13, 2025
May 13, 2025
May 8, 2025
May 8, 2025
May 7, 2025
May 5, 2025
May 4, 2025
May 3, 2025

കശ്മീരില്‍ ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
April 28, 2024 11:47 pm

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു. ഉധംപൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളെ നേരിടുന്നതിനായി ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആയുധ പരിശീലനമുള്‍പ്പെടെ ലഭിച്ച പൗരന്മാരാണ് വില്ലേജ് ഡിഫൻസ് ഗാർഡിലുള്ളത്. 

രാവിലെ 7.45ന് ബസന്ത്ഗഡിലെ പനാരാ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിനിടെ, ബസന്ത്നഗറിലെ ലോവര്‍ പൂനാറില്‍ താമസിക്കുന്ന 48കാരനായ മുഹമ്മദ് ഷെരീഫാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് ബസന്ത്ഗഡ് സ്റ്റേഷൻ പരിധിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.
പൂഞ്ചിലെ മെന്‍ധര്‍, ഹര്‍നി, ജരന്‍ വാലി ഗലി പ്രദേശങ്ങളിലെ വില്ലേജ് ഡ‍ിഫന്‍സ് ഗാര്‍ഡുകള്‍ക്ക് വെള്ളിയാഴ്ച ആയുധ പരിശീലനമുള്‍പ്പെടെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. 

Eng­lish Sum­ma­ry: Ter­ror attack in Kash­mir: One kil led

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.