27 February 2026, Friday

Related news

February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026

ഭീകരബന്ധം; ജമ്മുകശ്മീരിൽ രണ്ട് സർക്കാർ ജീവനക്കാരെ പുറത്താക്കി

Janayugom Webdesk
ജമ്മു
August 22, 2025 3:31 pm

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി. ആയുധക്കടത്ത്, നിരോധിത തീവ്രവാദ സംഘടനയായ ലഷ്ക ഇ ത്വയിബയുമായുള്ള ബന്ധം എന്നീ കുറ്റങ്ങളിൽ ജയിൽ കഴിയുന്ന ഇരുവരെയും പിരിച്ചുവിടാൻ ലഫ്.ഗവർണർ മനോജ് സിൻഹ ഉത്തരവിടുകയായിരുന്നു.

അധ്യാപകനായ ഖുർഷിദ് അഹമ്മദ്ദ് റാത്തർ, ആട് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ സിയാദ് അഹമ്മദ്ദ് ഖാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. 

ഔദ്യോഗിക സ്രോതസ്സുകൾ പ്രകാരം, റാഥർ “സംസ്ഥാനത്തെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു, കൂടാതെ ലഷ്കർ ഇ തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായി. 

2024 ഡിസംബർ 1 ന് അറസ്റ്റിലായ ഖാൻ ഇപ്പോൾ കുപ്വാര ജില്ലാ ജയിലിലാണ്. പോലീസ് രേഖകളിൽ, ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ‑തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.