17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 9, 2025
March 28, 2025
March 23, 2025
March 19, 2025
March 19, 2025
March 15, 2025
March 12, 2025
March 12, 2025

കശ്മീരില്‍ ഭീകരാക്രമണം: പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
May 24, 2022 11:08 pm

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാദ്രി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഏഴു വയസുള്ള മകള്‍ക്കും വെടിയേറ്റു. ശ്രീനഗറിലെ സൗര മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അവന്തിപോരയില്‍ നിന്ന് ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയില്‍ അംഗങ്ങളായ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് കഴിഞ്ഞമാസം ബാരാമുള്ളയില്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസില്‍ പങ്കുള്ളതായി പൊലീസ് അറിയിച്ചു. ഈ മാസം 13ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. 

Eng­lish Summary:Terrorist attack in Kash­mir: Police­man killed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.