5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
December 29, 2024
December 29, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 9, 2024

കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരനെ അഞ്ജാതര്‍ വെടിവെച്ചു കൊന്നു

Janayugom Webdesk
കറാച്ചി
March 9, 2022 12:48 pm

കാണ്ഡഹാര്‍ വിമാനം റാഞ്ചിയ പ്രതികളിലൊരാള്‍ കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മിസ്ത്രി സഹൂര്‍ ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ മാര്‍ച്ച് ഒന്നിന് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്ഐയുടെ സംരക്ഷണത്തിലാണ് ഇയാള്‍ കഴിഞ്ഞത്. കറാച്ചിയില്‍ ഇയാള്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരികയായിരുന്നു. 

മുഖം മറച്ചെത്തിയ രണ്ട് പേര്‍ സഹൂര്‍ മിസ്ത്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാണ്ഡഹാര്‍ വിമാനം റാഞ്ചാനെത്തിയ അഞ്ച് പേരില്‍ ഒരാളായിരുന്നു ഇത്. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ കഴുത്തില്‍ കത്തി വച്ച് ഭീക്ഷണിപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതും ഇയാളാണ്. 

ഇയാളെ പിടികൂടാന്‍ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. 1999ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യ വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. സംഭവത്തിന് പിന്നില്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനായിരുന്നു. 

Eng­lish Summary:terrorist hijacked Air India killed in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.