
നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസര പഠനം അധ്യാപക കൈപുസ്തകത്തിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള വിവരണത്തിൽ ചരിത്രപരമായ പിശകുകൾ സംഭവിച്ചതില്‍ കര്‍ശന നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പിശകുകൾ വരുത്തിയ പാഠപുസ്തക രചനാ സമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ്‌സിഇആർടിക്ക് മന്ത്രി വി ശിവന്‍കുട്ടി നിർദേശം നല്‍കി. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുതകൾ ചേർത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിർദേശവും എസ്‌സിഇആർടിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുത്തലുകൾ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ്‌സിഇആർടി വെബ്സൈറ്റിൽ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്കരണ വേളയിലെല്ലാം തന്നെ സ്വീകരിച്ചിരിക്കുന്നത്. അത് തുടരുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.