23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 18, 2024
October 16, 2024
October 6, 2024
October 4, 2024
September 27, 2024
September 25, 2024
September 23, 2024
September 22, 2024

മോഹൻദാസ് പഠിക്കേണ്ടത് ഫുട്ബോള്‍ അല്ല, മനുഷ്യത്വമാണ്

അരുണ്‍ ടി. വിജയന്‍
December 20, 2022 3:36 pm

അര്‍ജന്റീന ലോക ഫുട്ബോളിന്റെ നെറുകയില്‍ നില്‍ക്കുന്ന ദിവസങ്ങളാണ് ഇത്. മെസ്സിയും സംഘവും അത് അര്‍ഹിക്കുന്നുണ്ട്. കൊടും ശത്രുക്കള്‍ എന്ന് പരക്കെ പറയുമെങ്കിലും പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമല്ല. ബ്രസീലിന് സെമി ഫൈനലില്‍ എത്താൻ കഴിയാതിരുന്നത് ഒരു ദിവസത്തെ മാത്രം പ്രശ്നമാണ്. എന്നിട്ടും അവര്‍ തന്നെയാണ് ഫിഫയുടെ റാങ്കിങ്ങില്‍ ഒന്നാമത്. 

ഫൈനല്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് വക്താവ് ടി ജി മോഹൻദാസ് ഇട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് എത്രമാത്രം വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കുന്നതാണ്. “ഫ്രഞ്ചുകാര്‍ വെളുത്തു തുടത്ത സായിപ്പന്മാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിലെങ്ങാൻ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹോ!” എന്നായിരുന്നു മോഹന്‍ദാസിന്റെ പോസ്റ്റ്. എന്താണ് ഇയാള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നല്ല വ്യക്തമായി പറഞ്ഞാല്‍ ബ്രാഹ്മണിക്കല്‍ സമൂഹത്തിന്റെ അല്ലെങ്കില്‍ ഹിറ്റ്ലര്‍ ആവശ്യപ്പെട്ട ആര്യ സംസ്കാരത്തിന്റെ മനസ്സാണ് ഇവര്‍ക്കെല്ലാം ഉള്ളത്. 

മോഹന്‍ദാസിന് ആര്‍എസ്എസിന്റെ മനസ്സാണ് എന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ നിങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരുടെ തൊലി നിറം കറുത്തതോ അല്ലെങ്കില്‍ ഗ്രേയോ ആണ്. ഇത് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ആര്‍എസ്എസ് എന്ന സംഘടനയില്‍ നിന്ന് താഴേക്ക് ഇറങ്ങി വരണം. അതൊരു ഉന്നത സംഘടനയാണെന്ന് കരുതണ്ട. മതത്തിന്റെ പേരില്‍ മാത്രമാണ് നിങ്ങളുടെ ജീവിതം. മതം മനുഷ്യരെ ബാധിക്കില്ല. അതുപോലെ ശരീരത്തിന്റെ നിറവും. മിസ്റ്റര്‍ മോഹൻദാസിന് ഒരുപക്ഷേ കറുത്ത നിറമുള്ളവരെ കണ്ടാല്‍ ഏഴ് ദിവസം പനി പിടിച്ച് കിടക്കും. പക്ഷെ കേരളത്തില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഇന്ന് ജീവിക്കുന്നതില്‍ വലിയ ശതമാനവും കറുത്ത തൊലിയുള്ളവരാണ്. 

അവരുടെയൊക്കെ തൊലിക്ക് മാത്രമേ കറുപ്പുള്ളൂ. തന്റെ മനസ്സിലും ഉള്ള വര്‍ണ്ണവെറി മാത്രമാണ് അത്. എംബാപ്പെയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് ലോകത്തെ നല്ല രീതിയില്‍ നോക്കിക്കാണുന്ന സുജീഷ് എഴുതി വച്ചിരിക്കുന്നത് എല്ലാവരും വായിക്കണം.

“എംബാപ്പെ പന്തിന്മേലുള്ള നിയന്ത്രണത്തിൽ ഫോക്കസ് ചെയ്യുന്ന കളിക്കാരനല്ല. പന്തിൽ പവർ പ്രയോഗിക്കുന്നതിലും വേഗത്തിൽ പായുന്ന പന്തിനൊപ്പം സഞ്ചരിക്കുന്നതിലുമാണ് അയാളുടെ സ്കിൽ. ഗോൾപോസ്റ്റിൽ അതിവേഗത്തിൽ പന്ത് അടിച്ചു കേറ്റാനുള്ള അയാളുടെ ശേഷിയിലായിരിക്കണം ആളുകൾ എംബാപ്പെയുടെ ആരാധകർ ആകുന്നത്. എന്നാൽ മെസ്സി, എത്ര വലിയ പ്രതിരോധത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും ബോളിൽ പൂർണ്ണനിയന്ത്രണം കണ്ടെത്തുന്ന കളിക്കാരനാണ്. എത്ര ഗോളടിച്ചു എന്ന മട്ടിലുള്ള കണക്കിലെ കളിയെക്കാൾ, കളി കാണുന്നവർക്ക് ബോധ്യപ്പെടാനിടയുള്ള ഈ കാര്യമാകാം മെസ്സിയെ എക്കാലത്തെയും വലിയ കളിക്കാരിൽ ഒരാളായി മാറ്റുന്നത്. ഒരുപക്ഷേ അർജന്റീനൻ ടീമിലെ മിക്കവർക്കും ഈ സ്കിൽ ഏറിയോ കുറഞ്ഞോ ഉണ്ട്. ഈ രണ്ട് തരം ശേഷിയുമുള്ള കളിക്കാരനെന്ന് എനിക്ക് തോന്നിയിട്ടുള്ള ഒരാൾ ഡി മരിയയാണ്. ഏതാണ്ട് 2009 മുതൽ ഡി മരിയയെ കാണുന്ന ഒരാളെന്ന നിലയിൽ അയാളുടെ കാലിൽ എപ്പോൾ പന്ത് എത്തുന്നോ അപ്പോഴൊക്കെയും ഞാൻ അറിയാതെതന്നെ ഇരുന്നിടത്ത് നിന്നും എണീറ്റുനിന്നുപോകാറുണ്ട്. അത്രയും ചടുലമാർന്ന, ഡ്രിബ്ലിംഗ് സ്കില്ലുള്ള, ക്രോസ്സിംഗ് എബിലിറ്റിയുള്ള, കൃത്യമായി പാസ്സ് ചെയ്യാൻ കഴിവുള്ള ഒരാളുടെ കാലിൽ പന്തെത്തുമ്പോൾ ഉണ്ടാകുന്ന ആകാംക്ഷ കളികാണലിലെ സവിശേഷാനുഭവങ്ങളിൽ ഒന്നാണല്ലോ. അത്തരം നീക്കങ്ങൾ ഇന്നലെ കണ്ടുകൊണ്ടിരിക്കെയാണ് ഡി മരിയയെ പിൻവലിക്കുന്നത്. നിരാശ വന്നെങ്കിലും, എംബാപ്പെയുടെ നല്ല ഉശിരൻ പെനാൽറ്റി കിക്കും തൊട്ടടുത്ത മിനുറ്റിൽ അയാൾ നേടിയ പവർഫുൾ ഗോളും കളി കൂടുതൽ എൻഗേജിംഗ് ആക്കി. ഒരുതരത്തിൽ നല്ല ഒന്നാന്തരം മത്സരമായി തോന്നിത്തുടങ്ങി. സെക്കൻഡ് ഹാഫിലെ പാതിസമയത്തിനു ശേഷവും അഡീഷണൽ ടൈമിലും മാത്രമാണ് എംബാപ്പെയുടെ കാലിലേക്ക് പന്ത് എത്തി തുടങ്ങിയതെന്ന് തോന്നുന്നു. എന്തായാലും കിട്ടിയ സാധ്യതകൾ കൃത്യമായി ഉപയോഗിക്കാൻ മിക്കപ്പോഴും എംബാപ്പെയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലും വലിയ മുന്നേറ്റങ്ങൾ ഒരു ടീമെന്ന നിലയിൽ നടത്തുന്നതിലും കാൽവിട്ട പന്ത് തിരിച്ചെടുക്കുന്നതിലും അർജന്റീന കാണിച്ച ഉത്സാഹവും ഇന്റലിജൻസും ഫ്രാൻസിൽ നിന്നും തുടക്കം മുതൽ പ്രതീക്ഷിച്ചു. അതുകൂടി ഉണ്ടായിരുന്നെങ്കിൽ അതിഗംഭീരം ആകുമായിരുന്ന ഒരു മത്സരം, ഒരു ഫൈനൽ.”

മോഹൻദാസ് ആദ്യം പഠിക്കേണ്ടത് ഫുട്ബോള്‍ അല്ല. മനുഷ്യത്വമാണ്. എല്ലാ മനുഷ്യരും ഒന്നാണെന്ന പാഠമാണ്. ആര്‍എസ്എസിന് അറിയാത്ത പാഠം.

Eng­lish Sum­mery: TG Mohan­das Must Learn The Human­i­ty Over Than FootBall
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.