ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കാനുള്ള അഭ്യാസപ്രകടത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ പുത്തന്‍ മഹീന്ദ്ര താര്‍ ജീപ്പ് പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയോടെ കുമ്പള പച്ചമ്പളയിലെ ഗ്രൗണ്ടിലാണ് അപകടം. വാഹനം തുടര്‍ച്ചയായി വട്ടത്തില്‍ കറക്കി ടയറുകളില്‍ നിന്നും പുക പറത്തുന്ന ഡോണറ്റ് എന്ന അഭ്യാസപ്രകടനമാണ് യുവാക്കള്‍ നടത്തിയാണ്.
എന്നാല്‍ എന്‍ജിന്‍ അമിതമായി ചൂടായതോടെ വാഹനത്തിനു തീപിടിക്കുകയായിരുന്നു. വാഹനം ഒരു തീഗോളം ആകുന്നതിനുമുമ്പേ അകത്തുണ്ടായിരുന്നവര്‍ ചാടിയിറങ്ങി. ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാത്ത വാഹനമാണ് കത്തി നശിച്ചത്. വാഹനം വാങ്ങുമ്പോഴുള്ള താത്കാലിക രജിസ്‌ട്രേഷന്‍ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിനിയുടെ പേരിലാണ്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി.വിനോദ് കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.