24 December 2024, Tuesday
KSFE Galaxy Chits Banner 2

ഔഷധഗുണമുള്ള തഴുതാമകൊണ്ടുണ്ടാക്കാം രുചികരമായ വിഭവം…

മിനി വി നായര്‍
September 2, 2024 9:25 pm

നമ്മുടെ മുറ്റത്ത് സധാരണയായി കണ്ടുവരുന്ന ഒരു ചെറുസസ്യംകൊണ്ട് ഗുണവും ഔഷധവുമുള്ള ഒരു വിഭവം തയ്യാറാക്കാന്‍ സാധിക്കും. ഏതാണ് ആ സസ്യം എന്നല്ലേ? അതാണ് തഴുതാമ. ഈ ചെറിയ ചെടിയുടെ ഔഷധ ഗുണം എന്താണ് എന്നല്ലേ. രക്തശുദ്ധിയും മൂത്രസംബന്ധമായ പല അസുഖങ്ങള്‍ക്കും ഇതിന്റെ ഇലയിട്ട വെളളം കുടിച്ചാല്‍ മതി. എന്നുവച്ച് വെള്ളം മാത്രം അല്ല കേട്ടോ കുട്ടികള്‍ക്കുവരെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവവും ഇതുവച്ച് തയ്യാറാക്കാം. തഴുതാമയുടെ ഇല ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ചെറു ഇലകള്‍ ആയതിനാല്‍ ഒരു കപ്പ് ഇല നുള്ളിയെടുക്കണം. ഇതിനെ ചെറുതായി നുറുക്കിയെടുത്താല്‍ മെയിൻ ചേരുവ റെഡി.

ചേര്‍ക്കാനുള്ള മറ്റ് ചേരുവകകള്‍:
1. തേങ്ങ ചുരണ്ടിയത് — കാല്‍ കപ്പ്, ജീരകം — അര ടീസ്പൂണ്‍, വെളുത്തുള്ളി 3 അല്ലി.
2. ചെറിയ ഉള്ളി — അര കപ്പ്
3. വെളിച്ചെണ്ണ – 2 സ്പൂണ്‍
4. കടുക്- ആവശ്യത്തിന്
5. കറിവേപ്പില ആവശ്യത്തിന്

അടുപ്പത്ത് പാൻ അതിലേക്ക് 3, 4, 5 എന്നീ വിഭവങ്ങള്‍ യഥാവിധി പകര്‍ന്ന് അതിലേക്ക് അരിഞ്ഞുവച്ചിട്ടുള്ള ഇലയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ചെറുതായി നിറംമാറിവരുമ്പോള്‍ അതിലേക്ക് എടുത്തുവച്ചിട്ടുള്ള തേങ്ങയും അര ടീ സ്പൂണ്‍ ജീരകം പൊടിച്ചതും വെളുത്തുള്ളി ചതച്ച് 3 അല്ലിയും ഇട്ട് നല്ലപോലെ ഞെരടിച്ചേര്‍ത്ത് ആ കൂട്ട് പാനിലേക്ക് പകരുക. ശേഷം ചെറുതീയില്‍ കൂട്ട് വെന്താല്‍ ഒന്നാന്തരം തോരന്‍ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.