22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024

16കാരിയെ ഏഴ് പേർ ചേർന്ന് മാറി മാറി പീഡിപ്പിച്ചു; അവശയായ കുട്ടിയെ കണ്ടെത്തിയത് ബീച്ചിൽ നിന്ന്

Janayugom Webdesk
ചെന്നൈ
November 7, 2024 12:32 pm

പുതുച്ചേരിയിൽ 16കാരിയെ ഏഴ് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ഇവരിൽ നാല് പേർ അറസ്റ്റിൽ. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. ദീപാവലി ആഘോഷിക്കാനായി മുംബൈയിൽ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16കാരിയാണ് പീഡനത്തിനിരയായത്. ദീപാവലിയുടെ തലേ ദിവസം, ആഘോഷത്തിനിടെ പെൺകുട്ടി അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒരു ഓട്ടോയിൽ കയറിയ കുട്ടി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോക്കാരൻ പെൺകുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. 

പിറ്റേ ദിവസം ഇയാൾ പെൺകുട്ടിയെ ഓറോവില്ലിൽ ഇറക്കിവിട്ടു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന പെൺകുട്ടിയുമായി അവിടെ ഉണ്ടായിരുന്ന ഐടി ജീവനക്കാരായ ചില യുവാക്കൾ സൗഹൃദം സ്ഥാപിക്കുകയും ശേഷം കുട്ടിയെ ചെന്നൈയിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ശേഷം നവംബർ രണ്ടിന് ഇവർ കുട്ടിയെ പുതുച്ചേരി ബീച്ചിന് സമീപം ഇറക്കിവിട്ടു. അവിടെനിന്ന് പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. സംസാരിക്കാൻ പോലും കഴിയാതെ ക്ഷീണിതയായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ക്രൂരപീഡനത്തിനിരയായതായി അറിയുന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും ഉപയോഗിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.