12 February 2026, Thursday

Related news

January 29, 2026
January 17, 2026
January 9, 2026
December 20, 2025
November 4, 2025
November 1, 2025
October 8, 2025
September 22, 2025
September 3, 2025
August 18, 2025

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് 17കാരി; ഇന്ത്യന്‍ വെല്‍സ് കിരീടം മിറ ആന്‍ഡ്രീവയ്ക്ക്

Janayugom Webdesk
കാലിഫോര്‍ണിയ
March 17, 2025 10:42 pm

ലോക ഒന്നാം നമ്പര്‍ വനിതാ താരം അര്യാന സബലങ്കയെ അട്ടിമറിച്ച് റഷ്യയുടെ മിറ ആന്‍ഡ്രീവയ്ക്ക് ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം. ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 17കാരിയുടെ വിജയം. ആദ്യ സെറ്റ് ബെലാറൂസ് താരം സബലങ്ക നേടി. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റും ആന്‍ഡ്രീവ നേടുകയായിരുന്നു. സ്‌കോര്‍: 2–6, 6–4, 6–3. ദിവസങ്ങള്‍ക്കിടെ രണ്ടാം ഡബ്ല്യുടിഎ 1000 കിരീടമാണ് ആന്‍ഡ്രീവ സ്വന്തമാക്കുന്നത്. അടുത്തിടെ ദുബായ് ഓപ്പണ്‍ പോരാട്ടത്തിലാണ് ആന്‍ഡ്രീവ കിരീടം സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.