
തൃശൂരില്‍ യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ എടക്കാട്ടുതറ ഹാരിസ് (32), ചാഴൂര്‍ വേലുമാന്‍പടി കുളങ്ങര പറമ്പില്‍ ഷിജാദ് (34) എന്നിവരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി 10.15ന് തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു സമീപം പള്ളിക്കു മുന്നില്‍ വച്ച് തളിക്കുളം സ്വദേശി യൂസഫിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
ഹാരിസ് വലപ്പാട്, അന്തിക്കാട്, തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടിക്കേസിലും മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി കൈവശം വച്ച ഒരു കേസിലും ഒരു മോഷണക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലുമാണ് ഇവര്‍ പ്രതികള്‍. ഷിജാദ് അന്തിക്കാട്, തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.