3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
February 25, 2026
February 14, 2026
January 13, 2026
January 13, 2026
January 6, 2026
December 25, 2025
December 24, 2025

റെയിൽവെ സ്റ്റേഷനിൽ നടിയോട് അപമര്യാദയായി പെരുമാറി; പോര്‍ട്ടര്‍ പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
November 2, 2025 8:38 am

നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ റെയില്‍വെ പോര്‍ട്ടര്‍ പിടിയില്‍. തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണിനെയാണ് പൊലീസ് പിടികൂടിയത്. 

വ്യാഴാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ നടിക്കെതിരെയാണ് ആക്രമണം നടന്നത്. ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് ഭാവിച്ചാണ് നടിയെ കടന്നു പിടിച്ചത്. പിന്നാലെ നടി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.