മാരാരിക്കുളം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കണ്ണിന് കൗതുകം പകരുന്ന വിധം നട്ടു പരിപാലിച്ച പൂപ്പാടത്ത് കൃഷി വകുപ്പുമന്ത്രി പി പ്രസാദ് എത്തി. വിവിധ തരം ചെണ്ടുമല്ലിപ്പുക്കളാൽ സമൃദ്ധമാണ് സ്റ്റേഷൻ പരിസരം. മാരാരിക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എ വി ബിജുവിന്റെ നേതൃത്വത്തിലാണ് ചെടികളുടെ പരിപാലനം. കഞ്ഞിക്കുഴിയിലെ കർഷകരായ സുജിത്തും അജിത്തും സാനുവും ഷാജിയും ഉദയപ്പനും ഒപ്പം ചേർന്നപ്പോൾ പൂ കൃഷിയങ്ങനെ കളറായി.
ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, കർഷകരായ എസ് പി സുജിത്ത്, സാനു മോൻ, സി ആർ ഷാജിചക്കനാട്ട്, ജി ഉദയപ്പൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പോലെ കർഷകരും ഉണ്ടാകുന്നത് അഭിമാനമാണന്നും പൊലീസ് സൗഹൃദഅന്തരീക്ഷം കൂടുതൽ ശക്തമാകുമെന്നും മന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു. ഫോട്ടോ ഷൂട്ടിനായി സെൽഫി പോയിന്റ് സജ്ജമാക്കാനൊരുങ്ങുകയാണിവർ. സ്റ്റേഷനു സമീപമുള്ള ഓട്ടോറിക്ഷാ തൊഴിലാളികളും കൃഷിക്ക് സഹായികളായി ഒപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.