വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും ‘വളരെ മോശം’ നിലവാരത്തിലെത്തിയെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് (സഫര്‍) അറിയിച്ചു. ഇന്നലെ രാവിലെയോടെ നഗരത്തിലെ വായുഗുണനിലവാര സൂചിക(എക്യുഐ) 309ല്‍ എത്തി.
എന്നാൽ ഗുരുഗ്രാമിലെ വായുഗുണനിലാവാരം മെച്ചപ്പെട്ട് 301 എന്ന നിലയിലെത്തി. മുമ്പ് ഇവിടെ വായുഗുണനിലവാര സൂചിക ഗുരുതരമെന്ന നിലവാരത്തിലായിരുന്നു. എന്നാല്‍ നോയിഡയിലെ വായുഗുണനിലവാര സൂചിക മാറ്റമില്ലാതെ തുടരുകയാണ്.
വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന നാല് ജില്ലകളിലെ സ്കൂളുകള്‍ അടച്ചിടുവാന്‍ ഉത്തരവിറക്കി. ഡല്‍ഹി സര്‍ക്കാരും നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശന വിലക്കുണ്ട്. ആവശ്യ വസ്തുക്കള്‍ കൊണ്ടു വരുന്ന ട്രക്കുകള്‍, സിഎന്‍ജി, ഇലക്ട്രിക്ക് ട്രക്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവേശനാനുമതി.
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിന് നവംബർ 24 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിലനിൽക്കുന്ന സംസ്ഥാനങ്ങളായ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സർക്കാരുകൾ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിക്കുന്ന ലേബർ സെസിൽനിന്നു ശമ്പള ബോർഡ് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം നൽകണമെന്നാണ് നിർദ്ദേശം.
English Summary:The air quality index in Delhi is again in a very bad state
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.