നാലു ദിവസമായി ഹൈദരാബാദില്‍ നടക്കുന്ന എഐവൈഎഫ് ദേശീയ സമ്മേളനം ഇന്ന് സമാപിക്കും. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്, മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു തുടങ്ങിയവര്‍ ഇന്നലെ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈകിട്ട് നടന്ന നേതൃ സംഗമത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ ഡി രാജ, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാര്‍, ഡബ്ല്യുഎഫ്ഡിവൈ മുന്‍ വൈസ് പ്രസിഡന്റ് ഹര്‍ചന്ദ് സിങ് ബാത്ത്, ദേവേന്ദ്ര റെഡ്ഡി, അസീസ് പാഷ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ റിപ്പോര്‍ട്ടുകളിന്മേല്‍ നടന്ന പൊതു ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് ടി വി രജിത, അഡ്വ. കെ കെ സമദ്, അഡ്വ. ആര്‍ എസ് ജയന്‍ എന്നിവര്‍ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട്, രാഷ്ട്രീയ റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിന്മേലുള്ള ചർച്ച പൂര്‍ത്തിയാക്കി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെയാണ് സമ്മേളനം ഇന്ന് സമാപിക്കുക.
english summary; The Aiyf National Conference concludes today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.