കോടതികളിലെ ഈ ഫയലിംഗ് സംവിധാനം പ്രതിസന്ധിയിലാക്കിയ വക്കീല്‍ ക്ലാര്‍ക്കുമാരുടെ ജീവിതദുരിതങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ആല്‍ബം ശ്രദ്ധേയമാകുന്നു.കേരള ഹൈകോടതി അഡ്വേക്കറ്റ് ക്ളാര്‍ക്കുമാരുടെ കൂട്ടായ്മയായ കലാവേദിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധിയാണ് ക്ളാര്‍ക്കുമാര്‍ നേരിടുന്നത്. കൊറോണ മൂലം രണ്ട് വര്‍ഷത്തോളമുണ്ടായ തൊഴിലില്ലായ്മക്ക് പിന്നാലെയാണ് കോടതികള്‍ ഈ ഫയലിംഗിലേക്ക് കടന്നപ്പോള്‍ ഗുമസ്തന്മാരെ ഏറെ ബുദ്ധിമുട്ടിച്ചത്. ഇതുമൂലം വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വരുമാനത്തിലുംമുണ്ടായിട്ടുള്ള ദുരിതങ്ങള്‍ വിവരിക്കുന്നതാണ് ആല്‍ബം.
ഹൈകോടതിയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി അഡ്വക്കേറ്റ് ക്ലാര്‍ക്കായി ജോലി ചെയ്യുന്ന അനില്‍ ഭാസ്ക്കറാണ് ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്ലാര്‍ക്ക്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. അഡ്വ. എം കെ ദാമോദരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അല്‍ബം അഡ്വ എ ജയശങ്കര്‍ പ്രകാശനം ചെയ്തു. ഹൈക്കോടതി അഡ്വേക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. രാജേഷ് വിജയന്. കെ എ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ രാജപ്പന്, സെക്രട്ടറി പി എം മജു,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ഹരിദാസ്, കലാവേദി കണ്‍വീനര്‍ കെ ഒ ഷാന്‍,ജോയിന്റ് കണ്‍വീനര്‍ എന്‍ പി ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: The album that tells the life of lawyers is remarkable
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.