9 December 2025, Tuesday

രോഗിയുമായി എത്തിയ ആബുലൻസും ജീപ്പും നെടുങ്കണ്ടത്ത് വെച്ച് കൂട്ടിയിടിച്ചു

Janayugom Webdesk
നെടുങ്കണ്ടം
February 14, 2023 7:42 pm

രോഗിയുമായി എത്തിയ ആബുലൻസും ജീപ്പും നെടുങ്കണ്ടത്ത് വെച്ച് കൂട്ടിയിടിച്ചു. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു നെടുങ്കണ്ടം കിഴക്കേ കവലയിൽ പോലീസ് സ്റ്റേഷന് സമീപം അപകടം ഉണ്ടായത്. താന്നിമൂട് ഭാഗത്തേക്ക് പോകുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

ആംബുലൻസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വാഹനം നിയന്ത്രണ വിധേയമായി. തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കട്ടപ്പനയിൽ നിന്നും രാജകുമാരിയിലേക്കുള്ള യാത്രക്കിടയിലാണ് നെടുങ്കണ്ടത്ത് വെച്ച് അപകടം ഉണ്ടായത്. ഇതിനെ തുടർന്ന് രോഗിയെ നെടുങ്കണ്ടത്ത് നിന്നും മറ്റൊരു ആംബുലൻസിൽ രാജകുമാരിയിലേക്ക് കൊണ്ടുപോയി. ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

Eng­lish Sum­ma­ry: The ambu­lance and the jeep car­ry­ing the patient col­lid­ed at Nedunkandam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.