25 January 2026, Sunday

Related news

January 24, 2026
January 22, 2026
January 19, 2026
January 16, 2026
January 15, 2026
January 6, 2026
December 31, 2025
December 30, 2025
December 27, 2025
December 24, 2025

എസ്ഐആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ

Janayugom Webdesk
തിരുവനന്തപുരം
September 29, 2025 1:00 pm

സംസ്ഥാന്തത് എസ്ഐആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.എസ് ഐ ആര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നു എന്ന ആക്ഷേപം വ്യാപകമാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ ഐ ആര്‍ നടപ്പാക്കാനുള്ള നീക്കം നിഷ്‌കളങ്കമായി കാണാന്‍ ആകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്. പൗരത്വ നിയമഭേദഗതിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ എസ് ഐ ആറിനെ എങ്ങനെ ഉപയോഗിക്കുമെന്ന് പറയാന്‍ കഴിയില്ല. എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിന്റെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് എംഎല്‍എ യുഎ ലത്തീഫ് രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.