9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024

ചികിത്സയ്ക്ക് എത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറി: അറ്റൻഡർ അറസ്റ്റിൽ

Janayugom Webdesk
നെടുങ്കണ്ടം
September 26, 2022 10:08 pm

ചികിത്സയ്ക്ക് എത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ അറ്റൻഡർ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസ്(38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൈയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ മാറിയ സമയത്താണ് ഇയാൾ മോശമായി പെരുമാറിയത്. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Eng­lish Sum­ma­ry: The atten­dant who mis­be­haved with the mid­dle-aged woman who came for treat­ment was arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.