14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഓട്ടോ ഇടിച്ചുകയറി; ഏഴ് മ രണം

Janayugom Webdesk
ഛത്തർപുർ
August 20, 2024 11:41 am

മധ്യപ്രദേശിലെ ഛത്തർപുരിൽ ഓട്ടോ ട്രക്കിലിടിച്ച് ഏഴുപേര്‍ മരിച്ചു. നിർത്തിയിട്ടിരുന്ന ട്രക്കിൽ ഓട്ടോ റിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിമൂന്ന് പേരാണ് ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്. ഉത്തർ പ്രദേശിലെ മഥുരയിൽ നിന്ന് ഛത്തർപുരിലെ ബാഗേശ്വർ ധാമിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. ഓട്ടോ റിക്ഷ ഡ്രൈവറും ഒരു വയസുള്ള പെൺകുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.