
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറന്നു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ നിരോധനം പിൻവലിച്ചതായി വനം വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിച്ചു.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്തായിരുന്ന പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്.
മഴ ശക്തമായി കഴിഞ്ഞാൽ പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒക്ടോബർ 24 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.