ഓഹരി വിപണിയില്‍ എല്‍ഐസിയുടെ അരങ്ങേറ്റം നിരാശാജനകം. ഐപിഒ ഇഷ്യൂ വിലയായ 949 രൂപയില്‍ നിന്ന് 8.60 ശതമാനം കിഴിവോടെയാണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ആദ്യദിനം നിക്ഷേപകര്‍ക്കുണ്ടായത് 42,500 കോടിയുടെ നഷ്ടം. ഗ്രേ മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസി ലിസ്റ്റിങ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച സ്റ്റോക്ക് ഏറ്റവും താഴ്‌ന്ന നിലയായ 860.10 രൂപയിലുമെത്തി. പിന്നീടു 918 രൂപ വരെ കയറിയിട്ട് താഴ്‌ന്നു. എന്‍എസ്ഇ 8.11 ശതമാനം താഴ്‌ന്ന് 872.00 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ആറുലക്ഷം കോടിയില്‍ ആരംഭിച്ച എല്‍ഐസിയുടെ വിപണിമൂല്യം ഒരുദിവസം പിന്നിടുമ്പോള്‍ 5.57 ലക്ഷം കോടിയായി കുറഞ്ഞു. മൂല്യമേറിയ കമ്പനികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് എല്‍ഐസിയുടെ സ്ഥാനം.
എസ്ബിഐ ഉള്‍പ്പെടെയുള്ള കമ്പനികളെ എല്‍ഐസി പിന്നിലേക്ക് തള്ളി. രണ്ടുലക്ഷം കോടി ഓഹരികള്‍, അതായത് ഐപിഒയുടെ പത്ത് ശതമാനം ഓഹരികള്‍ വിപണിതുറന്ന് 15 മിനിറ്റുകള്‍ക്കുള്ളില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഓഹരിവിപണിയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് 2.95 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.
പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. എല്‍ഐസി ലിസ്റ്റിങ് നഷ്ടത്തിലായിരുന്നുവെങ്കിലും സൂചികകള്‍ സമീപകാലത്തെ മികച്ച ഉയരം കുറിച്ചു. സെന്‍സെക്സ് 1,345 പോയിന്റ് നേട്ടത്തില്‍ 54,318ലും നിഫ്റ്റി 417 പോയിന്റ് ഉയര്‍ന്ന് 16,259ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
English summary;The beginning of disappointment for LIC; Investors lost Rs 42,500 crore on the first day
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.