22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

യുപിയില്‍ അധികാരത്തിനായി വര്‍ഗ്ഗീയകാര്‍ഡിനൊപ്പം ബിജെപിയുടെ വാഗ്ധാനങ്ങളും

പുളിക്കല്‍ സനില്‍രാഘവന്‍
February 18, 2022 3:44 pm

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിയായി കണക്കാക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് യുപി അടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കുന്നത്. യുപിയിൽ അധികാരം തുടരുന്നതിനായി ബിജെപി വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിതന്നെയാണ് പ്രചരണത്തില്‍ മുന്നേറുന്നത്.

നീണ്ട പത്ത് വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരം പിടിക്കാൻ യുപിയിൽ കരുത്ത് കാട്ടേണ്ടത് കോൺഗ്രസിനും ആവശ്യമാണ്. ഇതിനായി വോട്ടർമാരെ കൈയിലെടുക്കാൻ വാഗ്ദാന പെരുമഴയാണ് ഇരുപാർട്ടികളും നൽകുന്നത്. എന്നാൽ യുപിയെ ഏറെ നാൾ സ്വന്തം കുത്തകയാക്കി നിർത്തിയ സമാജ്‌വാദി പാർട്ടിക്കും ഇക്കുറി വിജയം അത്യാന്താപേക്ഷിതമാണ്.

ബിജെപിക്ക് ശക്തമായ എതിരാളി യായിട്ടാണ് യുപിയില്‍ എസ്പിയുടെ പ്രവര്‍ത്തനം. ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബിജെപി ഭരണം കിട്ടാനായി മൂന്നാംകിട രാഷട്രീയ പ്രവര്‍ത്തനവും,വര്‍ഗ്ഗീയത പറഞ്ഞുമാണ് നീങ്ങുന്നത്. എന്നാൽ അടുത്തിടെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന കർഷക സമരത്തിന്റെ അലയൊലികൾ നിലയ്ക്കാത്തതാണ് പാർട്ടിയെ ഭയപ്പെടുത്തുന്ന പ്രധാന ഘടകം.

ഇതിനെ അതിജീവിക്കുന്നതിനായി കർഷകർക്ക് കൈനിറയെ ആനുകൂല്യങ്ങളാണ് ബിജെപി വാഗ്ധാനം നല്‍കുന്നത്. എന്നാല്‍ യുപിയിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗത്തിന് ബിജെപിയില്‍ വിശ്വാസം ഇല്ലാതായിരിക്കുകയാണ്.ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി കര്‍ഷകര്‍ക്കായി ഏറെ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. സ്ത്രീകൾക്കും വാഗ്ദ്ധാനങ്ങൾ വാരിക്കോരി നൽകുകയാണ് ബി ജെ പി. വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സ്‌കൂട്ടർ നൽകിയാണ്. 

വീട്ടമ്മമാർക്ക് പ്രധാന ഉത്സവങ്ങളായ ഹോളി, ദീപാവലി സമയങ്ങളിൽ രണ്ട് അധിക ഗ്യാസ് സിലിണ്ടറുകൾ അനുവദിക്കും. ഇതിന് പുറമേ ഒരു ലക്ഷം പാവപ്പെട്ട വീടുകളിലെ പെൺകുട്ടികൾക്ക് വിവാഹ സഹായം നൽകും, വിധവകൾക്ക് 1500 രൂപ വീതം പെൻഷൻ നൽകുമെന്നും ബിജെപി വാഗ്ദാനം നല്‍കുന്നു.വോട്ടർമാരിൽ മറ്റൊരു പ്രധാന വിഭാഗമായ യുവാക്കളെ കൈയിലെടുക്കുന്നതിനായി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കുമെന്നും, മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്നതിനായി ഫ്രീ കോച്ചിംഗ്, ഓൺലൈൻ പഠനത്തിനായി രണ്ട് കോടി വിദ്യാർത്ഥികൾക്ക് സ്മാർട് ഫോൺ നൽകാനുള്ള പദ്ധതിയും ബി ജെ പി പ്രഖ്യാപിക്കുന്നു. 

ഇതിനെല്ലാം പുറമേ ലൗ ജിഹാദും ഇക്കുറി യുപി തിരഞ്ഞെടുപ്പിൽ ബിജെപി ചർച്ചയാക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ലൗ ജിഹാദ് കേസുകളിൽ കുറ്റക്കാർക്ക് പത്ത് വർഷം ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് ബിജെപിയുടെ വാഗ്ദ്ധാനം. കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനായി സൗജന്യ വൈദ്യുതി, കരിമ്പ് കർഷകർക്ക് വിളകൾക്ക് പതിനാല് ദിവസത്തിനകം പണം, കാർഷിക ആവശ്യങ്ങൾക്കായി 5000 കോടിയുടെ ജലസേചന പദ്ധതി. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ വിളകൾക്ക് മിനിമം താങ്ങുവില തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. 

കോൺഗ്രസ് തുടക്കം മുതൽ സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള പ്രചരണമാണ് യുപിയിൽ നടത്തുന്നത്.യു പിയുടെ പ്രചരണത്തിന്റെ മേൽനോട്ടം ഇക്കുറി പ്രിയങ്ക ഗാന്ധിയ്ക്കാണ്. ഒരു വേള പാർട്ടി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയായി പ്രയങ്ക വരും എന്നാണ് പ്രവർത്തകരുടെ വിശ്വാസം. യു പി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ശ്രദ്ധിച്ചാൽ കർഷകർക്ക് വാഗ്ദാനങ്ങൾ നൽകാൻ ഒരു പിശുക്കും കാണിക്കാത്ത പാർട്ടി കോൺഗ്രസാണ്. ഇതിൽ പ്രധാനം അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും എന്നതാണ്. 

വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കും. യു പി തിരഞ്ഞെടുപ്പിൽ ഗോക്കളുടെ പ്രാധന്യം മനസിലാക്കിയ പാർട്ടി അലഞ്ഞുതിരിയുന്ന കന്നുകാലികളാൽ കർഷകർക്കുണ്ടാവുന്ന നഷ്ടം നികത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഒരു കിലോ ചാണകം രണ്ട് രൂപ നിരക്കിൽ ശേഖരിക്കും. യുവാക്കൾക്കായി ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദ്ധാനം. താത്കാലിക ജോലികളിൽ തുടരുന്നവരുടെ തൊഴിൽ സ്ഥിരപ്പെടുത്തും. അദ്ധ്യാപകർക്കും ഈ ആനുകൂല്യം ലഭിക്കും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് പഠനത്തിനായി സാമ്പത്തിക സഹായം ഉറപ്പാക്കും.

സംസ്ഥാനത്തെ വനിതകളെ കൈയിലെടുക്കാനായി വർഷം മൂന്ന് ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് വാഗ്ദ്ധാനം ചെയ്യുന്നു. പന്ത്രണ്ടാ ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് സ്‌കൂട്ടർ സൗജന്യമായി നൽകും. പൊലീസ് ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 25 ശതമാനം റിസർവേഷൻ ഉറപ്പാക്കും. ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും ചാണകത്തിനും, പശുവിനു പിന്നാലെയാണ്.അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിക്കാൻ തയ്യാറായിരിക്കുന്ന സമാജ് വാദിപാര്‍ട്ടി ജനങ്ങള്‍ക്കായി ഏറെ വാഗ്ധാനങ്ങള്‍ നല്‍കുന്നു.

കർഷക സമരത്തിന് ശേഷം ബിജെപിയുമായി അകന്ന കർഷകരെ കൂടെ നിര്‍ത്തുന്നതിനാണ് പാർട്ടി മുൻഗണന നൽകിയിട്ടുള്ളത്. വിളകൾക്ക് മിനിമം തുക നൽകുമെന്ന ഗ്യാരന്റിയും അത് പതിനഞ്ച് ദിവസത്തിനകം ഉറപ്പാക്കും എന്നും സമാജ്വാദി പാർട്ടി വാഗ്ദ്ധാനം ചെയ്യുന്നു. ബി ജെ പിപോലെ കരിമ്പ് കർഷകരെ കൈയിലെടുക്കാനും സമാജ്‌വാദി പാർട്ടി ശ്രമിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് കർഷകരുടെ കടങ്ങൾ ഇല്ലാതാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചെറിയ കർഷകർക്ക് അവരുടെ കൃഷിക്കാവശ്യമായ വളം സൗജന്യമായി നൽകും. 

ഇത് കൂടാതെ പലിശ രഹിത വായ്പയും അനുവദിക്കും. ബി ജെ പിക്കുള്ള അടിയെന്നവണ്ണം കർഷക സമരത്തിൽ ഏർപ്പെട്ട് മരണപ്പെട്ടവർക്കായി സ്മാരകം നിർമ്മിക്കാനും സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നു. യുവാക്കൾക്കായി ഒരു കോടി തൊഴിലവസരമാണ് സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്യുന്നത്. ഐടി സെക്ടറിൽ കൂടുതൽ തൊഴിലുകൾ ഉറപ്പാക്കും. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തും. കരാർ വ്യവസ്ഥയിലുള്ള തൊഴിലുകൾ ഇതിനായി നിർത്തലാക്കും. വനിതകൾക്കായി സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തും എന്നതാണ് സമാജ്‌വാദി പാർട്ടിയുടെ പ്രധാന വാഗ്ദ്ധാനം. 

പെൺകുട്ടികൾക്ക് മാസ്റ്റേഴ്സ് ഡിഗ്രിവരെ പഠനം സൗജന്യമാക്കും. സ്ത്രീകൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകും. സമാജ്‌വാദി പാർട്ടിയുടെ മറ്റൊരു പ്രധാന വാഗ്ദാനം ഇരുചക്ര വാഹനമുള്ളവർക്കാണ്. ഇവർക്കായി എല്ലാമാസവും ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകും. ഓട്ടോറിക്ഷകൾക്ക് മൂന്ന് ലിറ്റർ സി എൻ ജിയാണ് നൽകുന്നത്. ഇത് കൂടാതെ സംസ്ഥാനത്ത് എല്ലാവർക്കുമായി മാസം മുന്നൂറ് യൂണിറ്റ് വീതം സൗജന്യ വൈദ്യുതി നൽകും . 

ബിജെപിവീണ്ടും അധികാരത്തില്‍ എത്തുവാനുള്ള രാഷട്രീയ സാഹചര്യമല്ല നിലവിലുള്ളത്. ബിജെപി ഉയര്‍ത്തുന്ന ഫാസിസ്റ്റ് വര്‍ഗീയതയും, ന്യൂനപക്ഷങ്ങള്‍, ദളിത് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാടുകളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപിയുടെ വാഗ്ധാന പെരുമഴ

Eng­lish Sumamry:The BJP’s promis­es along with the com­mu­nal card for pow­er in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.