23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
August 30, 2024
August 16, 2024
August 7, 2024
May 27, 2024
May 10, 2024
April 29, 2024
April 2, 2024
April 2, 2024
April 1, 2024

വള്ളവും വലയും കരക്കടിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Janayugom Webdesk
തൃശൂര്‍
August 2, 2022 10:57 am

ചാവക്കാട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും കരയ്ക്കടിഞ്ഞു. മുനയ്ക്കകടവ് പുലിമുട്ട് ഭാഗത്താണ് വള്ളവും വലയും കണ്ടെത്തിയത്. ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. തമിഴ്നാട് സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവരെയാണ് കാണാതായത്. നാവികസേനയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്. തിങ്കളാഴ്ച കരയിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരാളെ കോസ്റ്റ്ഗാര്‍ഡും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു.

Eng­lish sum­ma­ry; The boat and the net were washed ashore; The search for the fish­er­men continues

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.