കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കണ്ടുകിട്ടുമ്പോള്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ യമുന നഗറിന് സമീപത്തുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 500 കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഒരാഴ്ച മുമ്പ് മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കവെയായിരുന്നു 15 കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. അതിനിടെ പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
English Summary: The body of a missing 10th grader has been found in a decomposing state
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.