23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

മീനങ്ങാടിയിൽ പുഴയിൽ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
വയനാട്
July 27, 2023 4:11 pm

വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയിൽ നിന്ന് കണ്ടെടുത്തത്‌. പുല്ലരിയാൻ പോയ സുരേന്ദ്രനെ മുതല പിടിച്ച്‌ പുഴയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയതായി സംശയമുയർന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവമുണ്ടായത്. വീടിന് പിന്‍വശത്തായി കുറച്ച് മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. 

ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞുവെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിച്ചു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.
അഗ്‌നിരക്ഷാസേന, പൊലീസ്, എന്‍ഡിആര്‍എഫ്, പള്‍സ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

Eng­lish Summary:The body of the miss­ing farmer was found in the riv­er in Meenangadi

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.