22 December 2024, Sunday
KSFE Galaxy Chits Banner 2

മത്സ്യബന്ധനത്തിടെ കാണാതായയാളുടെ മൃതദേഹ ഭാഗങ്ങൾ മുതലകളുടെ വയറ്റിൽ നിന്ന് കണ്ടെത്തി

Janayugom Webdesk
May 3, 2023 2:47 pm

സിഡ്നി: ആസ്ട്രേലിയയിൽ മത്സ്യബന്ധനത്തിടെ കാണാതായയാളുടെ മൃതദേഹ ഭാഗങ്ങൾ രണ്ട് മുതലകളുടെ വയറ്റിൽ നിന്ന് കണ്ടെത്തി. 65കാരനായ കെവിൻ ദർമോദിയെ ആണ് മത്സ്യബന്ധനത്തിനു പോയ സംഘത്തിൽ നിന്ന് ശനിയാഴ്ച കാണാതായത്. മുതലകളുടെ ആവാസകേന്ദ്രമായ കെന്നഡി ബെൻഡിലാണ് കെവിനെ അവസാനമായി കണ്ടത്.
രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിൽ അന്വേഷണം മുതലകളിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇവയെ വെടിവെച്ച് കൊന്ന് പരിശോധിച്ചപ്പോൾ വയറ്റിൽ നിന്ന് മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് കെവിന്റെതാണെന്ന നിഗമനത്തിലാണ് പൊലീസ്. 14 അടിയാണ് ഒരു മുതലയുടെ വലിപ്പം. രണ്ടാ​മത്തേതിന് ഒമ്പതടി വലിപ്പമുണ്ട്.

eng­lish summary:The body parts of the miss­ing man were found in the stom­achs of the croc­o­diles while fishing
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.