6 December 2025, Saturday

Related news

November 21, 2025
November 4, 2025
October 5, 2025
September 17, 2025
August 25, 2025
July 18, 2025
April 30, 2025
March 4, 2025
February 17, 2025
January 22, 2025

സ്ത്രീധനമായി ട്രാക്ടര്‍ വേണമെന്ന വരന്‍റെ ആവശ്യത്തിന് മുട്ടന്‍ പണികൊടുത്ത് വധുവും ബന്ധുക്കളും

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2023 2:44 pm

സ്ത്രീധനമായി ട്രാക്ടര്‍വേണമെന്നു വരന്‍ വാശിപിടിച്ചപ്പോള്‍ വധുവിന്‍രെ ബന്ധുക്കള്‍ മുട്ടന്‍ പണികൊടുത്താണ് തങ്ങളുടെ പ്രതിഷേധം തീര്‍ത്തതത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. വലിയഘോഷയാത്രയോടെയാണ് വരനും കൂട്ടരും എത്തിയത്. 

ട്രാക്ടര്‍ വേണമെന്ന നിലപാട് അറിഞ്ഞതോടെ വധുവിന്‍റെ ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് വരനെയും, ബന്ധുക്കളേയും ബന്ദിയാക്കി.വരന്‍റെ അത്യാര്‍ത്തി കണ്ട് അയാളെ വിവാഹം കഴിക്കില്ലെന്നു വധു പറഞ്ഞതോടെയാണ് ഇയാളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതും എട്ടിന്‍റെ പണി കൊടുത്തതും.നാട്ടുകാര്‍ ഒരു ട്രാക്ടര്‍സംഘടിപ്പിച്ച്കൊണ്ടുവന്നു വിവാഹം കഴിക്കാന്‍ വരനോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു.

മണിക്കൂറുകളോളം വരനേയും കൂട്ടരേയും നാട്ടുകാര്‍ തടഞ്ഞു വെച്ചതിനുശേഷമാണ് വിട്ടയച്ചത്.കല്യാണത്തിന് വധുവിന്‍റെ വീട്ടുകാര്‍ക്ക് വന്ന ചെലവ് മുഴുവന്‍ വഹിക്കാമെന്നു വരന്‍ സമ്മതിച്ചതോടെയാണ് മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കല്യാണത്തിന് നാലുദിവസം മുന്‍പ് ഫര്‍ണീച്ചര്‍ അടക്കം വിലപ്പിടിപ്പുള്ള ഗൃഹോപകരണങ്ങളാണ് വരന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടത്.കല്യാണത്തിന് വധുവിന്‍റെ വീട്ടുകാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്.

Eng­lish Summary:
The bride and her rel­a­tives put their knees to the groom’s demand for trac­tors as dowry 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.