7 December 2025, Sunday

Related news

December 1, 2025
November 29, 2025
November 21, 2025
November 13, 2025
November 4, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025
September 24, 2025

വിവാഹത്തിന് തൊട്ടുമുന്‍പ് വധു ഒളിച്ചോടി; വരന്‍ 13 ദിവസം കാത്തിരുന്നു; ഒടുവില്‍ വിവാഹം

Janayugom Webdesk
ലഖ്നൗ
May 29, 2023 9:42 pm

വിവാഹത്തിന് തൊട്ടുമുന്‍പ് വയറുവേദനയും ഛര്‍ദ്ദിയുമെന്ന് പറഞ്ഞ് വധു ഒളിച്ചോടിയതോടെ വരന്‍ കാത്തിരുന്നു. രാജസ്ഥാനിലെ സൈന ഗ്രാമത്തിലാണ് സംഭവം നടന്നത്. മെയ് മൂന്നിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹ ദിവസം വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ സുഖമില്ലെന്നു പറഞ്ഞ് യുവതി വീടിന് പുറത്തേക്കിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു.

സംഭവത്തിന് ശേഷം വധുവിന്റെ വീട് വിട്ടുപോകാന്‍ വരന്‍ തയ്യാറായില്ല. യുവതി വരുമെന്ന പ്രതീക്ഷയില്‍ വരന്‍ കാത്തിരുന്നു. വിവാഹത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ‘സെഹ്‌റ’ അഴിച്ചുമാറ്റാനും ഇയാള്‍ തയ്യാറായില്ല. മെയ് പതിനഞ്ചിന് യുവതിയെ കണ്ടെത്തിയ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. ഇതിന് ശേഷം ഇയാള്‍ യുവതിയെ തന്നെ വിവാഹം കഴിച്ചു.

Eng­lish Summary;The bride ran away just before the wed­ding; The groom wait­ed for the bride for 13 days; Final­ly married

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.