22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 3, 2024
July 10, 2024
July 2, 2024
May 13, 2024
May 2, 2024
April 24, 2024
February 20, 2024
February 11, 2024
February 4, 2024

മരിച്ചു പോയ അച്ഛനെ വിവാഹ ചടങ്ങിന് എത്തിച്ച് വധുവിന് സര്‍പ്രൈസ് നല്‍കി സഹോദരന്‍

Janayugom Webdesk
June 27, 2022 7:25 pm

വിവാഹദിനത്തില്‍ സഹോദരിക്ക് സര്‍പ്രൈസ് ഒരുക്കി സഹോദരന്‍. മരിച്ചുപോയ അച്ഛന്റെ ജീവനുള്ള മെഴുകുപ്രതിമയാണ് സഹോദരന്‍ സമ്മാനമായി നല്‍കിയത്. ഇതുകണ്ട സഹോദരിയും അമ്മയും കണ്ണീരണയുകയും ചെയ്യുന്നത് കാണാന്‍ കഴിയും. അച്ഛന്റെ പ്രതിമയില്‍ മകളുടെ സ്നേഹ ചുബനം നല്‍കുന്നത് കാണാം കഴിയും. യുട്യൂബില്‍ ഇപ്പോള്‍ 79 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അവുല പാണി എന്ന യുവാവാണ് അച്ഛന്‍ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുക് പ്രതിമ സഹോദരിയുടെ വിവാഹ ദിനത്തില്‍ വേദിയിലെത്തിച്ചത്. ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് ഈ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയായത്. കര്‍ണാടകയിലാണ് ഈ മെഴുകു പ്രതിമ തയ്യാറാക്കിയത്.

ബിഎസ്എന്‍എല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയില്‍നിന്നു വിരമിച്ചശേഷം ഇവര്‍ മകനൊപ്പം അമേരിക്കയിലായിരുന്നു. കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിക്കുന്നത്. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു മരണം.ഇതോടെ സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകില്‍ പ്രതിമ നിര്‍മ്മിച്ചത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകന്‍ വേദിയിലേക്ക് എത്തിക്കുകയായിരുന്നു. 

Eng­lish Summary:The broth­er brought his father, who had died of covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.