
ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിലുള്ളത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. മരുന്ന് ജ്യൂസ് കുപ്പിയിൽ നിറച്ച വച്ചിരിക്കുകയായിരുന്നു. ഇത് കുട്ടികൾ അബദ്ധത്തിൽ എടുത്തു കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റു. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.