25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 20, 2024
October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സഹോദരന്മാര്‍ പിടിയില്‍

Janayugom Webdesk
ചെറുതോണി
September 19, 2023 4:46 pm

വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കളെ തങ്കമണി പൊലീസ് അറസ്റ്റുചെയ്തു.
ഗ്യാസ് ഏജന്‍സി നടത്തി വന്നിരുന്ന കറുകച്ചേരില്‍ ജെറിന്‍,സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമത്തിൽക്കൂടി അപമാനിക്കപ്പെട്ടതോടെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഗ്യാസ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരിയായിരുന്ന യുവതിയോട് ഉണ്ടായ വ്യക്തി വിരോധത്തെ തുടര്‍ന്ന് പ്രദേശത്തെ നൂറ്റമ്പതോളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രുപ്പ് രൂപീകരിച്ച ശേഷം യുവതിയുടെ ചിത്രങ്ങളൾ മോർഫ് ചെയ്ത്, അശ്ലീല സന്ദേശത്തോടെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രുപ്പ് തന്നെ ഡിലീറ്റ് ചെയ്തു. 

സ്റ്റേഷൻ പിആർഒ പി പി വിനോദ് ഉടൻതന്നെ എസ്എച്ച്ഒയെ പരാതിയുടെ ഗൗരവം ധരിപ്പിക്കുകയും സൈബർ സെല്ലുമായി ബന്ധപ്പെട്ടശേഷം, കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തങ്കമണി പൊലിസ് ഇൻസ്പെക്ടർ കെ എം സന്തോഷ്,എസ്‍സിപിഒ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കവേ ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തി. ആസാം സ്വദേശിയുടെ സിം കാർഡ് വാങ്ങി ഇയാളെ നാട്ടിൽ പറഞ്ഞുവിടുകയായിരുന്നു. ജെറിന്റെ സഹോദരൻ ജെബിനാണ് സിം കാർഡ് തിരികെ വാങ്ങിയത്, തുടർന്ന് ജെറിൻ വാട്സ്ആപ് ഗ്രുപ്പിൽ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്സ്ആപ് ഗ്രുപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, പ്രധാന സാക്ഷിയായ ആസാം സ്വദേശിയെ കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നൽകിയതിനെതുടർന്ന് ഇൻസ്പെക്ടർ കെ എം സന്തോഷ്, എസ്സിപിഒ ജോഷി ജോസഫ്, സിപിഒ ജിതിൻ അബ്രഹാം എന്നിവർ ആസ്സാം, നാഗാലാൻഡ് ബോർഡറുകളിലെത്തി. ശ്രമകരമായ ദൗത്യത്തിനോടുവിൽ ആസാം സ്വദേശിയെ കണ്ടെത്തി. ഇടുക്കി ജില്ലാ പൊലിസ് മേധാവി വി. യു. കുര്യാക്കോസിനെയും, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലിസ് സംഘം ആസാം സ്വദേശിയെ നെടുംകണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി, അറസ്റ്റ് ഉറപ്പായ ഒന്നും രണ്ടും പ്രതികളായ ജെറിൻ സഹോദരൻ ജെബിൻ എന്നിവർ ഒളിവിൽ പോയശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ സെർച്ച് വാറണ്ടുമായി, പഴുതടച്ച കേസ് ആന്വേഷണത്തിന് ഒടുവിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. 

Eng­lish Sum­ma­ry: The broth­ers who mor­phed the young wom­an’s pic­ture and cir­cu­lat­ed it to set­tle per­son­al enmi­ty have been arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.