ചേളന്നൂരില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. വിരണ്ടോടിയ പോത്ത് ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ വച്ച് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെയും ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
അമ്പലത്തുകുളങ്ങര കോരായി താഴം കനാല്‍ ഫീല്‍ഡ് ബോത്തി ചാലിയിലേക്ക് ഓടിയിറങ്ങിയ പോത്തിന് പുറത്തുകടക്കാനായില്ല. പിന്നീട് സ്ഥലത്ത് എത്തിയ ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാക്കൂര്‍ പോലീസും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.