അമിത വേഗതയില്‍ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തുപോയ ബസ് ജീവനക്കാര്‍ മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേമ്പറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസ് അമിത വേഗതയില്‍ മറികടന്നപ്പോള്‍ കാറിന്റെ സൈഡ് ഗ്ലാസില്‍ തട്ടി. തുടര്‍ന്ന് ഫര്‍ഹാന്‍ ബസിനു മുന്നില്‍ നിര്‍ത്തി ഇത് ചോദ്യം ചെയ്തു.
ഇതേ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തത്. ഇതിനിടെ ബസ് ജീവനക്കാര്‍ കത്തിയെടുത്ത് ഫര്‍ഹാനെ കുത്താനൊരുങ്ങി. കുത്ത് ഫര്‍ഹാന്‍ കൈകൊണ്ട് തടഞ്ഞു. ഇത് കണ്ട ഫസലുദ്ദീന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
English summary; The bus crew who broke the side glass of the car also beat up the son; The father collapsed and died
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.