22 December 2024, Sunday
KSFE Galaxy Chits Banner 2

ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

Janayugom Webdesk
ശാസ്താംകോട്ട
April 22, 2022 8:47 pm

ശൂരനാട് വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ മെയ് 17 നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള കൺവെൻഷൻ സിപിഎം ജില്ലാസെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ അധ്യക്ഷത വഹിച്ചു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ, എല്‍ഡിഎഫ് നേതാക്കളായ കെ സോമപ്രസാദ്, ശിവശങ്കരപ്പിള്ള, പി ബി സത്യദേവന്‍, ജി ലാലു, ആർ എസ് അനിൽ, ജോസ് മത്തായി, സാബു ചക്കുവള്ളി, ആർ സുന്ദരേശൻ, എസ് അനിൽ, സി രാജേഷ് കുമാർ, ജി പ്രദീപ്, കളീക്കത്തറ ജി രാധാകൃഷ്ണൻ, എൻ സന്തോഷ്, പി ഓമനക്കുട്ടൻ, രാജേഷ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവുമായ ബി സുനിൽ കുമാറാണ് മത്സരിക്കുന്നത്.
ഭാരവാഹികൾ: ടി എൻ ബാബുരാജ് (പ്രസിഡന്റ്), പ്രഭാകരൻ പിള്ള (സെക്രട്ടറി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.