
തിരുവനന്തപുരം വിഴിഞ്ഞത് ഓടികൊണ്ടിരുന്ന കാറില്‍ തീപിടുത്തം. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള കുടുംബം ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ വിഴിഞ്ഞം അഗ്‌നിരക്ഷാ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര സ്വദേശികളായ അജയ് കുമാറും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടം കണ്ട സേനാംഗങ്ങള്‍ ഓടിയെത്തി കാറിന്റെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നുമാണ് അധികൃതരുടെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.