ഹരിയാനയിലെ ഭിവാനിയില്‍ രണ്ട് മുസ്ലിം യുവാക്കളെ വാഹനത്തില്‍ ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി പൊലീസ്. ഇയാളെ എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി.
ബജ്‌റംഗ്ദള്‍ നേതാവായ പ്രധാന പ്രതി മോനു മനേസറെന്ന മോഹിത് യാദവിനെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്നത്.
എന്നാല്‍ രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ട എട്ടു പ്രതികളുടെ ചിത്രങ്ങളില്‍ മോനു മനേസറിന്റെ ചിത്രം ഇല്ല. മറ്റൊരു നേതാവായ ലോകേഷ് സിംഗ്ലയുടെ പേരും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണ ആഹ്വാനവുമായി മനേസറില്‍ രണ്ടാമത്തെ ഹിന്ദു മഹാപഞ്ചായത്ത് ചേര്‍ന്നു. ബജ്‌റംഗ്‍ദൾ, വിഎച്ച്‌പി, ഹിന്ദുസേന എന്നിവയുടെ 400ലധികം അംഗങ്ങളും നേതാക്കളും ഹരിയാനയിലെ ഹതിനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
English Summary;The case of burning Muslim youths; The main accused was excluded by the police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.