22 January 2026, Thursday

Related news

November 24, 2025
November 15, 2025
October 29, 2025
September 29, 2025
September 18, 2025
June 16, 2025
October 23, 2024
March 9, 2024
February 22, 2024
October 23, 2023

ആദിപുരുഷ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയെന്ന് അണിയറപ്രവർത്തകർ; വിവാദ സംഭാഷണങ്ങൾ ഉടന്‍ ഒഴിവാക്കും

Janayugom Webdesk
June 18, 2023 7:05 pm

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നു. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരുടേയും ഹൃദയം കീഴടക്കാൻ ചിത്രത്തിന് കഴിഞ്ഞുവെന്നും അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങൾക്ക് ട്രോളുകളും വിമർശനങ്ങളും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ഒരു അവിസ്മരണീയമായ സിനിമാ അനുഭവം സമ്മാനിക്കുന്നതിനായി പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിലെ സംഭാഷണങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

ആദിപുരുഷിന്റെ സംഭാഷണങ്ങൾ എഴുതിയ മനോജ് ശുക്ല വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷിനായി 4000 വരികൾ താന്‍ എഴുതിയെന്നും പ്രശ്നം ആരോപിക്കുന്നത് കുറച്ച് വരികളിലാണെന്നും മനോജ് പറഞ്ഞു. ബാക്കിയുള്ള നൂറോളം വരികളിൽ താൻ രാമനെയും സീതയേയും പ്രകീർത്തിക്കുകയാണെന്നും അതിന് ആരും തന്നെ പ്രശംസിച്ചില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

700 കോടി മുതല്‍ മുടക്കിയ ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഡയലോ​​ഗുകളും വി.എഫ്.എക്സും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഹനുമാന്റെ സംഭാഷണവും വിവാദമായത്. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ ഹിന്ദു സേന എന്ന സംഘടന പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് ഡൽഹി ഹൈക്കോടതിയിലാണ് പൊതു താൽപര്യ ഹർജി നല്‍കിയത്.

ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കണമെന്നും സെൻസർ ബോർഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോള്‍ സീതയായി കൃതി സനോൺ, രാവണനായി സെയ്ഫ് അലിഖാൻ, സണ്ണി സിം​ഗ്, ദേവ്ദത്ത് നാ​ഗേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Eng­lish Summary:The cast mem­bers said that Adi Purush won the hearts of the audience

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.