ഗര്‍ഭകാലം സ്ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ കണ്ടുവരുന്ന ഒരു സമയമാണ്. 90% സ്ത്രീകളിലും ഈ വ്യത്യാസങ്ങള്‍ വളരെ പ്രകടവുമാണ്. ഇവയെ മൂന്നായി തരം തിരിക്കാം.
1. Physiologic skin changes — സ്വാഭാവികമായ ചര്‍മ്മ വ്യതിയാനങ്ങള്‍.
2. Preexisting dermatoses affected by pregnancy — ചര്‍മ്മ രോഗങ്ങളില്‍ ഉള്ള വ്യതിയാനങ്ങള്‍.
3. Specific dermatoses — ഗര്‍ഭകാലത്തെ ചര്‍മ്മ രോഗങ്ങള്‍.
ഇവയില്‍ മിക്കതും അമ്മയ്‌ക്കോ കുഞ്ഞിനോ യാതൊരുവിധ ദോഷവും ഉണ്ടാക്കാത്തതും ഗര്‍ഭാവസ്ഥ കഴിയുമ്പോള്‍ തനിയെ മാറുന്നതുമാണ്. എന്നാല്‍ ഇവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ള അവസ്ഥകളില്‍ നിന്നും തരംതിരിക്കേണ്ടത് അത്യാവശ്യമാണ്.
Physiologic changes
· Pigmentory changes — ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം ശരീരത്തില്‍ കറുപ്പ് നിറം കൂടി വരുന്നു, പ്രധാനമായിട്ടും മുലക്കണ്ണ്, ഗുഹ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കറുത്ത് തുടങ്ങുന്നത്. മറുകുകള്‍, മുറിവുണ്ടായ ഭാഗങ്ങള്‍ എന്നിവ കറുക്കാനും വലുതാകാനും സാധ്യതയുണ്ട്. ശരീരം മുഴുവന്‍ നിറം മങ്ങാനും സാധദ്ധ്യതയുണ്ട്. വയറിന്റെ നടുക്ക് നീളത്തില്‍ ഒരു കറുത്ത വര ഉണ്ടാകും അതിനെ Linea nigra എന്ന് പറയുന്നു. ഇത് ഗര്‍ഭകാലത്തിനുശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ഗര്‍ഭാവസ്ഥയില്‍ മുഖത്തുണ്ടാകുന്ന നിറ വ്യത്യാസം Chloasma എന്നോ Melasma എന്നോ അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയിലെ മുഖാവരണം എന്നോ പറയാം. ഇത് 45% മുതല്‍ 75% സ്ത്രീകളിലും കാണുന്നു. Stretch marks 90% സ്ത്രീകളിലും കാണുന്നു. 6 — 7 മാസത്തിലാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. കഴുത്തിലും മുഖത്തും നെഞ്ചിന്റെ ഭാഗത്തും ഉണ്ണികള്‍ പ്രത്യക്ഷപ്പെടുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഉണ്ണികളില്‍ മിക്കതും പ്രസവശേഷം തനിയെ പൊഴിഞ്ഞുപോകാറുണ്ട്.
· തലമുടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
മുടി വളര്‍ച്ച നിര ക്ക് ഗര്‍ഭകാലത്ത് കൂടുതലാണ്, മാത്രമല്ല മുടിക്ക് നല്ല തിളക്കവും കട്ടിയും ഈ സമയത്ത് വരാറുണ്ട്, മുടികൊഴിച്ചില്‍ കാണാറില്ല. പക്ഷേ പ്രസവശേഷം ഒരു മൂന്നു മാസത്തില്‍ ഇത്രയും കാലം കൊഴിയാതിരുന്ന മുടിയെല്ലാം കൊഴിയാന്‍ തുടങ്ങുന്നു. ഇത് ഒരു 3 — 12 മാസം വരെ നീണ്ടുനില്‍ക്കാം. മുഖത്തും രോമ വളര്‍ച്ച അധികമാകുന്നു.
· നഖത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
നഖം പൊട്ടാനും ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരാനും ഈ സമയത്ത് സാധ്യത കൂടുതലാണ്.
· രക്തചക്രമണത്തിലുണ്ടാകുന്ന വ്യതിയാനം
ഗര്‍ഭാവസ്ഥയില്‍ തൊലിയിലേക്കുള്ള രക്തയോട്ടം കൂടുതലാണ്. മറുകുകള്‍, അടയാളങ്ങള്‍ ഒക്കെ പ്രത്യക്ഷപ്പെടാം. കൈവെള്ള ചുവന്നു വരാം, മോണ വീക്കം എന്നിവ വരാറുണ്ട്.
· ഗ്രന്ധികളില്‍ ഉണ്ടാകുന്ന വ്യത്യാസം
ഗര്‍ഭാവസ്ഥയില്‍ വിയര്‍പ്പ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂടുകുരു , Fungal Infection (പൂപ്പല്‍ ബാധ) എന്നിവ വരാം. Sebaceous ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുതലായതിനാല്‍ മുഖക്കുരുവും താരനും ഉണ്ടാവാം.
ഗര്‍ഭകാലത്തിനു മുമ്പേ നില്‍ക്കുന്ന ചര്‍മ്മ രോഗങ്ങള്‍ പ്രത്യേകിച്ച് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഈ സമയത്ത് കൂടാം. കണക്ടീവ് ടിഷ്യു ഡിസോഡര്‍ (SLE, Scleroderma) ഉള്ളവരില്‍ അമ്മയെയും കുഞ്ഞിനെയും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ Psoriasis ഗര്‍ഭാവസ്ഥയില്‍ അസുഖം ഉള്ളവരില്‍ അസുഖം കുറയുന്നതായി കണ്ടിട്ടുണ്ട്.
ഗര്‍ഭാവസ്ഥയിലുള്ള ചര്‍മ്മ രോഗങ്ങള്‍
1. Atopic eruption of pregnancy
അലര്‍ജി ഉള്ളവര്‍ക്കോ അലര്‍ജിയുടെ പാരമ്പര്യം ഉള്ളവര്‍ക്കോ ഗര്‍ഭാവസ്ഥയില്‍ മുഖത്തും കഴുത്തിലും നെഞ്ചിലും മടക്കുകളിലും ചൊറിഞ്ഞു പൊട്ടിയൊലിച്ചു വരാം. ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം മുതല്‍ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഈ അവസ്ഥ തിരിച്ചു വരാറുണ്ട്.
2. Prurigo of pregnancy
ചൊറിച്ചിലോടു കൂടിയ rash ശരീരത്തില്‍ കൈകാലുകളിലും വയറിന്റെ ഭാഗത്തും പ്രത്യക്ഷപ്പെടുന്നു. നല്ല മൊരിച്ചിലും കാണാറുണ്ട്. ഇത് ചിലപ്പോള്‍ ഗര്‍ഭാവസ്ഥ കഴിഞ്ഞാല്‍ മൂന്നുമാസം കൂടി നീണ്ടുനില്‍ക്കാറുണ്ട്. ഇത് രണ്ടാമത്തെയും മൂന്നാമത്തെയും ത്രിമാസത്തില്‍ കാണുന്നു. പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഈ അവസ്ഥ വന്നു കണ്ടിട്ടുണ്ട്.
3. Pruritic folliculitis of pregnancy
ശരീരത്തില്‍ ചുവന്ന രോമക്കുത്ത് പഴുത്തതു പോലെ കാണുന്നു. പ്രത്യേകിച്ചും തോള്, മുതുക്, Arm chest, abdomen. ഇതും പ്രഗ്‌നന്‍സിക്ക് ശേഷം 1 — 2 മാസം കഴിഞ്ഞ് പോകാറുള്ളൂ. പ്രകടമായ ചൊറിച്ചില്‍ ഉണ്ടാകണമെന്നില്ല.
4. Polymorphic eruption of pregnancy
ആദ്യമായി ഗര്‍ഭണി ആകുന്നവരിലാണ് കൂടുതലായും കാണുന്നത്. ഒന്നിലധികം ഭ്രൂണം ഉള്ളവരിലും അമിതഭാരം ഉള്ളവരിലുമാണ് സാധാരണയായി കാണുന്നത്. വയറിലും വിരലിലും തുടയിലും പ്രത്യക്ഷപ്പെടുന്നു. കുരുക്കളും തിണര്‍പ്പുകളുമായി കാണുന്നു. പ്രസവശേഷം രണ്ടാഴ്ചയില്‍ അപ്രത്യക്ഷമാകുന്നു.
5. Dermatitis herpetiformis or Penphigoid gestationis
ഇത് ഗര്‍ഭാവസ്ഥയുടെ അവസാനത്തെ മാസങ്ങളിലോ പ്രാസവശേഷം ഉടനെയോ ആണ് സാധാരണ കാണുന്നത്. ചുവന്ന തിണര്‍പ്പുകളും കുരുക്കളമായി വയറിന്റെ ഭാഗത്ത് നിന്നും തുടങ്ങി ശരീരം മുഴുവനും ബാധിക്കുന്നു. പക്ഷേ കൈവെള്ള, മുഖം, വായ, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ റാഷ് കാണാറില്ല.
ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുകയും മാസം തികയാതെ പ്രസവിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.
Intrahepatic Cholestasis of pregnancy (Pruritus Gravidarum)
രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുന്നതു കൊണ്ട് വരാം. കൈ വെള്ളയിലും കാല്‍ പാദത്തിലും പെട്ടെന്ന് ചൊറിച്ചില്‍ വരുക, പിന്നീട് ശരീരം മുഴുവനും ചൊറിച്ചില്‍ വ്യാപിക്കാം. ചൊറിച്ചില്‍ വന്നു മുറിഞ്ഞ ശേഷം റാഷസ് കാണുക. കുടുംബത്തിലം മറ്റു പലര്‍ക്കും ഗര്‍ഭധാരണ സമയത്ത് ഇതുപോലെ വന്നിട്ടുണ്ടാകും. ഈ അവസ്ഥ ഗര്‍ഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ഗര്‍ഭാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ നിറവ്യത്യാസവും ചൊറിച്ചിലും ആണ്. ഇവയില്‍ മിക്കതും പ്രസവാനന്തരം തനിയെ പോകുന്നതും ആണ്. എന്നാല്‍ ചില അവസ്ഥകളില്‍ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവ ഡോക്ടറെ കാണിച്ചു ചികിത്സിക്കുന്നതാണ് ഉചിതം.
ഡോ. ശാലിനി വി.ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.