ഡല്‍ഹി സര്‍ക്കാര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന ആരോപണവും സിബിഐ അന്വേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടില്‍ അഴിമതി ഉണ്ടെന്നു ആരോപിച്ച മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
അഭ്യന്തര മന്ത്രാലയതിന്റെ നിര്‍ദേശപ്രകാരം ആണ് നിലവില്‍ സി ബി ഐ നടപടി. അതേസമയം മദ്യനയ കേസില്‍ സി ബി ഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതല്‍ പ്രതികളെ ഇന്ന് സി ബി ഐ ചോദ്യം ചെയ്‌തേക്കും.
English summary; The CBI will also investigate allegations of corruption in the Delhi government’s purchase of buses after the liquor policy
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.