24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

കുക്കികളുമായുള്ള വെടിനിർത്തൽ പിൻവലിക്കണം; കേന്ദ്രത്തോട് അഭ്യർത്ഥന നടത്തി മെയ്തി സഖ്യം

Janayugom Webdesk
ഇംഫാൽ
June 7, 2025 6:40 pm

മണിപ്പൂരിലെ വംശീയ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുക്കി വിഭാഗത്തിലെ വിമതരുമായി ഒപ്പ് വച്ച കരാർ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിച്ച് മണിപ്പൂരിലെ മെയ്തി വിഭാഗത്തിലെ സിവിൽ സൊസൈറ്റി സംഘടനകളുടെ ആഗോള കൂട്ടായ്മ. മണിപ്പൂരിലെ വിവാദമായ ”Sus­pen­sion of oper­a­tions” (SOO) കരാറിൻറെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മെയ്തികളുടെ പുതിയ അഭ്യർത്ഥന. 

എസ്ഒഒ കരാർ നീട്ടുന്നതിനുള്ള സമയപരിധി അവസാനിച്ച അതേദിവസം തന്നെ പ്രസ്തുത കരാർ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയിരുന്നു. 

2023 മെയ് 3 മുതൽ മണിപ്പൂരിൽ അക്രമത്തിന് പ്രേരണ നൽകുന്നവരും പ്രേരകശക്തികളുമായ ഈ സായുധ സംഘങ്ങൾ, ഒരു നിക്ഷിപ്ത അജണ്ട പിന്തുടരുന്നതിന് SoO‑യെ ഒരു മറയായി ഉപയോഗിച്ച് വരികയാണെന്നും മെയ്തികൾ ആരോപിച്ചു. 

പിടിച്ചുപറി, നിയമവിരുദ്ധമായ ‘ഹൈവേ ടാക്സ്’, വിമതരെ റിക്രൂട്ട് ചെയ്യൽ, മ്യാൻമറിലെയും മണിപ്പൂരിലെയും മറ്റ് വിമത ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നിവ ഇത്തരം നിയമലംഘനങ്ങലിൽ ചിലതാണെന്നും മെയ്തി വിഭാഗം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.