22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
October 23, 2024
October 21, 2024
October 18, 2024
October 5, 2024
August 11, 2024
August 9, 2024
August 7, 2024
July 28, 2024
June 30, 2024

കേന്ദ്ര ലളിതകലാ അക്കാദമി ചെയര്‍മാന്റെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 10:45 pm

കേന്ദ്ര ലളിത കലാ അക്കാദമി ചെയര്‍മാന്റെ അധികാരം വെട്ടിക്കുറച്ച് കേന്ദ്ര സംസ്കാരിക മന്ത്രാലയം. മലയാളിയായ ചിത്രകാരനും അറിയപ്പെടുന്ന ചിത്രകലാ വിദഗ്ധനുമായ നാഗദാസിന്റെ ഭരണപരമായ അധികാരമാണ് മന്ത്രാലയം വെട്ടിക്കുറച്ചത്.
നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി, സാമ്പത്തിക തീരുമാനം എടുക്കല്‍ എന്നിവയാണ് കേന്ദ്ര സംസ്കാരിക മന്ത്രാലയം റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13നായിരുന്നു അദ്ദേഹം ലളിത കലാ അക്കാദമി ചെയര്‍മാനായി ചുമതലയേറ്റത്. ഭരണപരമായ വിഷയങ്ങളില്‍ ചെയര്‍മാന്‍ എടുത്ത ചില തീരുമാനങ്ങളാണ് അധികാരം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് സംസ്കാരിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. 

കേന്ദ്ര സംസ്കാരിക മന്ത്രാലയം പുറപ്പെടുവിച്ച ചില ഉത്തരവുകളില്‍ നയപരമായ തീരുമാനം എടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. ലളിത കലാ അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുക്കും മുമ്പ് ഛത്തീസ്ഡിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തില്‍ പ്രൊഫസറും ഡീനുമായിരുന്നു നാഗദാസ്.
ചെയര്‍മാനായി ചുമതലയേറ്റ വേളയില്‍ കലാകാരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

Eng­lish Sum­ma­ry: The Cen­ter has cur­tailed the pow­ers of the Cen­tral Lalitha Kala Acad­e­my Chairman

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.