17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024
May 26, 2024

ഏഴ് വര്‍ഷത്തിനിടെ കേന്ദ്രം പൂട്ടിയത് മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച 20,000ത്തിലധികം മാധ്യമങ്ങളെയെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡൽഹി
March 17, 2022 4:20 pm

രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഇരുപതിനായിരത്തിലധികം സമൂഹമാധ്യമങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയോ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യുകയോ ചെയ്യുന്ന സമൂഹമാധ്യമങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായതെന്ന് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014നും 2021നുമിടയിൽ വെബ്‌പേജുകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയയിലെ പേജുകൾ എന്നിവയുൾപ്പെടെ 25,368 സമൂഹമാധ്യമ സംവിധാനങ്ങള്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിലക്കിയിട്ടുണ്ട്.
2021–22 കാലയളവിൽ 56 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളെയും അവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും പൊതു സൈബറിടങ്ങളില്‍നിന്ന് ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിർദ്ദേശം നൽകി.ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 2000 ലെ സെക്ഷൻ 69 എയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ വാദം.

തൃശ്ശൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ടി.എൻ പ്രതാപന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
2021 ഫെബ്രുവരി 25ന് ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 പ്രകാരം വിജ്ഞാപനം ചെയ്ത ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021, സെക്ഷൻ 69 ൽ പരാമർശിച്ചിരിക്കുന്ന സ്വഭാവമുള്ള ഡിജിറ്റൽ വാർത്താ പ്രസാധകരുടെ ഉള്ളടക്കം തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാല്‍ 2021–2022 കാലയളവിൽ 56 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളും അവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായും മന്ത്രാലയം പറഞ്ഞു.

Eng­lish Summary:The Cen­ter has report­ed­ly shut down more than 20,000 media out­lets crit­i­ciz­ing the Modi gov­ern­ment in sev­en years

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.